സംസ്ഥാനത്ത് വഴിയോരങ്ങളില്‍ പൊളിയുന്ന ജീവിതങ്ങള്‍ അനുദിനം കൂടുകയാണ്.ആഗസ്റ്റ് , സപ്തംബര്‍ മാസങ്ങളിലായി മലപ്പുറം ജില്ലയില്‍
മാത്രമുണ്ടായ മരണങ്ങളുടെ കണക്കെടുത്താല്‍ രണ്ടു ബസ് അപകടങ്ങളില്‍ ആയി 22 പേര്‍ മരിച്ചു.അപകടങ്ങളില്‍ മരണം ചീറിപ്പാഞ്ഞു
വരുമ്പോള്‍ നാം നിസ്സഹായരാകുന്നു.
യുവത്വത്തിന്‍റെ എടുത്തുചാട്ടം കൊണ്ടെത്തിക്കുന്നത് ആഴത്തിലുള്ള വേദനയാണ്. 2013 കഴിയുമ്പോള്‍ ഇരുചക്ര വാഹനം മൂലമുണ്ടാകുന്ന
അപകടങ്ങള്‍ പതിനയ്യായിരം കഴിയും.വാഹനങ്ങളുടെ മേല്‍ക കടിഞ്ഞാണിടാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. തുടരെ തുടരെ
അപകടങ്ങള്‍ നടക്കുമ്പോഴാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആയി ഋഷിരാജ് സിംഗ് ഐപിഎസ് ചുമതലയേല്‍ക്കുന്നത്. റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള
പുതിയ പരീക്ഷണങ്ങളെ കുറിച്ച് കമ്മീഷണര്‍ അശ്വമേധത്തോടു സംസാരിക്കുന്നു
നിയമങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉള്ളതാണ്.എന്നാല്‍ അവയൊന്നും തന്നെ കൃത്യമായി പാലിക്കപ്പെടുന്നില്ല. ഞാന്‍ അവയെല്ലാം
ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.അതുകൊണ്ട് തന്നെ ഋഷിരാജ് സിംഗ് പരിഷ്കാരങ്ങള്‍ വരുത്തിയെന്നു അതിനര്‍ത്ഥമില്ല.
ലോകത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നത് കേരളത്തില്‍ ആണ്.ദിവസേന 13 പേര്‍ മരിക്കുന്നു.113 റോഡപകടങ്ങള്‍ ശരാശരി
ഉണ്ടാകുമ്പോള്‍ 133 പേര്‍ക്ക് പരിക്കേല്‍ക്കുന്നു.
ആര്‍ക്കും എങ്ങിനെയും റോഡ് ദുരുപയോഗം ചെയ്യാം.തെറ്റായ വശത്ത് കൂടി ഓവര്‍ടെക്ക് ചെയ്യാം. പാട്ടുകേട്ട് അശ്രദ്ധയോടെ വാഹനം
ഓടിക്കാം.ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യാം.ചീറിപ്പാഞ്ഞു വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാം.ഇങ്ങിനെയൊന്നും ചെയ്യരുത് എന്ന് എല്ലാവര്ക്കും
അറിയാം. പക്ഷെ ശ്രദ്ധിക്കില്ല.അപ്പോള്‍ ആരെങ്കിലും ഒക്കെ വേണ്ടേ ഇത് ഓര്‍മ്മിപ്പിക്കാന്‍. ആ ഓര്‍മ്മപെടുത്തലാണ് മോട്ടോര്‍ വാഹന വകുപ്പ്
നടത്തുന്ന പരിശോധനകള്‍.
ഇങ്ങിനെയുള്ള പരിശോധനകള്‍ പൊതുജനങ്ങളെ വലയ്ക്കുന്ന രീതിയില്‍ ആയിരിക്കരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.ജനങ്ങള്‍ക്ക
ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വാഹനങ്ങള്‍ പരിശോധിക്കുകയും ഇല്ല. അപകടങ്ങളില്‍ ഇല്ലാതാകുന്നത് നമ്മുടെ സഹോദരങ്ങളും കൂട്ടുകാരും
ഒക്കെയാണ്.അതുകൊണ്ടുതന്നെ എല്ലാവരും സഹകരിക്കണം.എന്നാലേ കേരളത്തിലെ അപകടനിരക്ക് കുറയ്ക്കാന്‍ സാധിക്കു.
വേഗപ്പൂട്ട് ഉരിയെടുത്ത് മരണപ്പാച്ചില്‍ നടത്തുന്ന ടിപ്പര്‍ ലോറികള്‍, ബസുകള്‍ എന്നിവ ഉടന്‍ വേഗപ്പൂട്ടിട്ടു പൂട്ടും.എത്ര എതിര്‍ത്താലും
സമരങ്ങള്‍ ഉണ്ടായാലും നടപടിയുമായി മുന്നോട്ടുപോകും.കാരണം വാഹനം നിയന്ത്രിക്കുന്നവന്റെ കൈയില്‍ എത്രയോ ജീവിതങ്ങള്‍ നാളെ
സ്വപ്നം കണ്ടിരിക്കുന്നുണ്ട്. ആ സ്വപ്നങ്ങളെ തല്ലിക്കെടുത്താനാവില്ല.
ഏകദേശം 2000 വാഹനങ്ങള്‍ വര്‍ഷവും നിരത്തുകളില്‍ ഇറങ്ങുന്നുണ്ട്. റോഡുകള്‍ തിങ്ങി നിറയുകയാണ്. കാര്‍പൂളിംഗ്
പദ്ധതിയോ മറ്റു അനുബന്ധ പദ്ധതികളോ കേരളത്തില്‍ പ്രാബല്യത്തില്‍ വരുത്താന്‍ ബുദ്ധിമുട്ടുണ്ട്.നിസഹകരണമാണ് ഏറ്റവും വലിയ
ദോഷം.15വര്‍ഷത്തില്‍ കൂടുതല്‍ ഒരു വാഹനവും ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് നിയമം. പക്ഷെ എത്രപേര്‍ വാഹനം ഉപേക്ഷിക്കാന്‍
തയ്യാറാകും?
അപകടങ്ങള്‍ക്ക് മേലുള്ള ഒരു നിയന്ത്രണ രേഖ മാത്രമാണ് നിയമങ്ങള്‍.അത് പാലിച്ചേ തീരു.മാതാപിതാക്കള്‍ പതിനെട്ടു വയസുള്ള
കുട്ടികള്‍ക്ക് ഒരു മോഡല്‍ ബൈക്ക് സമ്മാനമായി വാങ്ങിക്കൊടുക്കുമ്പോള്‍ ഒപ്പം ഒരു ഹെല്‍മറ്റ് കൂടി വാങ്ങി നല്‍കണം.അതുപയോഗിക്കാന്‍
അവരെ പഠിപ്പിക്കണം. അങ്ങിനെ ചെയ്‌താല്‍ ഞങ്ങളെപ്പോലെ ഉള്ളവര്‍ക്ക് അധികം പരിശോധനകള്‍ വേണ്ടി വരില്ല.
പോലീസിന്‍റെ ഒത്താശയോടെ കേസുകള്‍ ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചതിനും കൈക്കൂലി വാങ്ങിയതിനും 40 പോലീസുകാരെയും ഇതുവരെ സസ്പെന്റ്
ചെയ്തിട്ടുണ്ട്. നിയമങ്ങള്‍ എല്ലാവര്ക്കും ഒരുപോലെയാണ്.ഇനി ഒരൊറ്റ ജീവനും റോഡില്‍ പോലിയരുത്. അതിനായാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നിങ്ങളും സഹകരിക്കണം, ശ്രദ്ധിക്കണം.
Comments