വീണ്ടും താന്‍ വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത തെറ്റാണെന്ന് നടി കാവ്യ മാധവന്‍. എന്നാല്‍ തന്റെ കല്യാണമല്ല, സഹോദരന്റെ കല്യാണമാണ് അടുത്ത് നടക്കാന്‍ പോകുന്നതെന്ന് കാവ്യ പറഞ്ഞു. ഈയിടെ ഗുരുവായൂരില്‍ രക്ഷിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് കാവ്യ ക്ഷേത്ര ദര്‍ശനം നടത്തിയത്. സഹോദരന്റെ കല്യാണം തലശ്ശേരിയിലുള്ള പെണ്‍കുട്ടിയുമായി അടുത്ത് തന്നെ നടക്കും. അതിനായി വിവാഹത്തിലെ തടസ്സങ്ങള്‍ തീരാന്‍ ജ്യോതിഷന്‍ പറഞ്ഞതനുസരിച്ചാണ് ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയതെന്നും കാവ്യ പറഞ്ഞു.
Comments