Asha Raju
അടുത്തിടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്ന സംഭവമാണിത്.പതിവില്ലാതെ തികച്ചും അസ്വസ്ഥത പ്രകടിപ്പിച്ച വളര്‍ത്തുപശുവിനെ
ഉടമസ്ഥന് മൃഗഡോക്ടറുടെ അടുത്തെത്തിച്ചു. പരിശോധനയില്‍ പ്രൊലാപ്സ് യൂട്രസ് ( ഗര്‍ഭപാത്രം പുറത്തേയ്ക്കു വരുന്ന അവസ്ഥ)
ആണെന്നു വ്യക്തമായി. മരുന്നുകളും നിര്‍ദ്ദേശങ്ങളും നല്കി ഡോക്ടര്‍ ഉടമസ്ഥനെ യാത്രയാക്കി. കണ്ണിലെ കൃഷ്ണമണി പോലെ
കാത്തുസൂക്ഷിച്ചിട്ടും രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പശു വീണ്ടും അസ്വസ്ഥയായി. ഇത്തവണ സംശയം തോന്നിയ ഡോക്ടര്‍ മരുന്നു
നല്‍കുക മാത്രമല്ല ചെയ്തത്. ഉടമസ്ഥാടൊപ്പം രാപ്പകല്‍ പശുവിനെ നിരീക്ഷിക്കാനും തീരുമാനിച്ചു. രാത്രികാലങ്ങളില്‍ പശുവിനെ
പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനുപയോഗിക്കുന്ന യുവാവിനെ കണ്ട് ഉടമസ്ഥനൊപ്പം ഡോക്ടറും ഞെട്ടി.
സംസ്കാരസമ്പന്നമെന്ന് അഹങ്കരിക്കുന്ന കേരളത്തിന്റെ പുതിയമുഖത്തില്‍ ഒന്നുമാത്രമാണിത് . വൃദ്ധരെയും കുഞ്ഞുങ്ങളെയും കടന്ന്
മൃഗങ്ങളെപ്പോലും തെറ്റായ കണ്ണിലൂടെയല്ലാതെ കാണാന്‍ കഴിയില്ല എന്നയവസ്ഥയിലെത്തി മലയാളിയുടെ മാസികവൈകല്യം. ഓമനിച്ചു
വളര്‍ത്തുന്ന പൂച്ചക്കുട്ടി മുതല്‍ പശുക്കള്‍ വരെ ഇന്ന് പലയിടത്തും പീഡങ്ങള്ക്കിരയാകുന്നു. ഇന്ത്യയില്‍ കേരളവും കേരളത്തില്‍
കോട്ടയവും ഈ ക്രൂരതയില്‍ മുന്പില് നില്ക്കുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പുരുഷന്മാരും സ്ത്രീകളും ഇതിനടിമകളാണെങ്കിലും
സ്ത്രീകളാണ് കൂടുതല്‍ എന്ന വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിക്കുന്നതാണ്
സ്വഭാവവൈകല്യങ്ങളും മാരോഗങ്ങളുമാണ് ഇതിനു പ്രധാകാരണമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്റര്‍നെറ്റിന്റെ അതിപ്രസരം
വര്‍ദ്ധിച്ചുവരുന്ന അനിമല്‍ സെക്സിനു ഒരു പ്രധാനകാരണമാണ്. വളരെ എളുപ്പത്തില്‍ ലഭിക്കുന്ന ഇത്തരം അശ്ളീല ക്ളിപ്പിങ്ങുകള്‍ ഈ ക്രൂരത
തെറ്റല്ല എന്ന മിഥ്യാധാരണ വളര്‍ത്താന്‍ സഹായിക്കുന്നു.മിണ്ടാപ്രാണികള്‍ കേസുമായി പൊലീസ് സ്റേഷില്‍ പോകില്ല എന്നതും പ്രേരണയാകാം. മൃഗങ്ങള്‍ക്ക് പരിശീലം നല്‍കുകയും മണിക്കൂര്‍ കണക്കില്‍ അവയെ വാടകയ്ക്കു നല്‍കുകയും ചെയ്യുന്ന സ്ഥാപങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിരവധിയാണ്. ജന്തുക്കളെ ഉപയോഗിച്ചുകൊണ്ടുള്ള അശ്ളീലചിത്ര നിര്‍മാണവും വമ്പന്‍ ബിസിസാണ്.
പ്രായമേറിയ മൃഗങ്ങളെ ഉപേക്ഷിക്കുന്നതു പോലും നിയമവിരുദ്ധമായിട്ടുള്ള ഒരു രാജ്യത്താണ് ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കുന്നത്.
Comments