പരാതികളും പരിഭവങ്ങളുമായി യുഡിഎഫ് ഘടകകക്ഷികള്‍ സോണിയാഗാന്ധിയെ കണ്ടു.കോണ്‍ഗ്രസില്‍ കെ.പി.സി.സി. പ്രസിഡന്‍റും മുഖ്യമന്ത്രിയും രണ്ടുതട്ടില്‍ നീങ്ങുന്നത് അവസാനിപ്പിക്കണമെന്നു അവര്‍ ആവശ്യപ്പെട്ടു.രമേശിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം.രമേശിനും ഉമ്മന്‍ ചാണ്ടിക്കും കൂടി സ്വീകാര്യമായ ഒരു ഫോര്‍മുലയ്ക്ക് രൂപം നല്‍കണം. യു.ഡി.എഫ് ചേര്‍ന്നിട്ട് മൂന്ന് മാസമായി. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നണി യോഗം വിളിക്കാന്‍ കഴിയണം.ഇതായിരുന്നു എല്ലാവരുടെയും പരാതി. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച പ്രകടനം നേടാനാകൂവെന്നും അവര്‍ പറഞ്ഞു.അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന മുന്നറിയിപ്പും അവര്‍ സോണിയയ്ക്ക് നല്‍കി. കേരളാ കോണ്‍ഗ്രസില്‍ നിന്ന് കെഎംമാണി, പി.ജെ. ജോസഫ്, സി.എഫ്.തോമസ്, പി.സി. ജോര്‍ജ്, ജോയ് ഏബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരും . ലീഗില്‍ നിന്ന് ഇ.അഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ് എന്നിവരാണ് സന്ദര്‍ശിച്ചത്.കേന്ദ്രമന്ത്രിസ്ഥാനം നല്‍കണമെന്നു ഇരു കൂട്ടരും ആവശ്യപ്പെട്ടു.മുന്നണിയില്‍ കൂടുതല്‍ ഐക്യം വേണമെന്നും കൂടുതല്‍ യോജിപ്പോടെ മുന്നോട്ടുപോകണമെന്നും സോണിയാഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടതായി വീരേന്ദ്രകുമാര്‍ പറഞ്ഞു.
Comments