ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതി മന്ത്രിയായതിനാല്‍ കേസന്വേഷണം അട്ടിമറിക്കപ്പെട്ടു എന്ന് വി എസ് ഹര്‍ജിയില്‍ ആരോപിച്ചു.കേസില്‍ ഉന്നതര്‍ ഉള്‍പ്പെട്ടതിനാല്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണം അപര്യാപ്തമാണ്. കേസ് അട്ടിമറിക്കാന്‍ ഇരകള്‍ക്ക് പണം നല്‍കിയെന്നകാര്യവും നിലവില്‍ അന്വേഷണത്തില്‍ഉള്‍പ്പെട്ടിട്ടില്ലെന്നും വി.എസ് അച്യുതാനന്ദന്‍ ഹര്‍ജിയില്‍ ആരോപിച്ചു.
Comments