സോളാര്‍ തട്ടിപ്പ് കേസിലെ ജുഡീഷ്യല്‍ അന്വേഷണ വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആറ് കാര്യങ്ങളാണ് ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.അന്വേഷണത്തില്‍ മുഖ്യമന്ത്രിയെയും ഓഫീസിനെയും ഉള്‍പെടുത്തണമെങ്കില്‍ ഇക്കാര്യം ആര്‍ക്ക് വേണമെങ്കിലും ആവശ്യപ്പെടാം. ആരോപണം ഉന്നയിക്കുന്നവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 2006 മുതല്‍ ഇതുവരെയുള്ള എല്ലാ ആക്ഷേപങ്ങളും പരിഗണിക്കുമെന്നും നിയമസഭക്ക് അകത്തും പുറത്തും ഉന്നയിക്കപ്പെട്ട വിഷയങ്ങളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സോളാറുമായി ബന്ധപ്പെട്ട് നാളിതുവരെ നടന്ന അന്വേഷണങ്ങളില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അക്കാര്യവും പരിശോധിക്കും. ജുഡീഷ്യല്‍ അന്വേഷണം നടത്താനായി സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിന് ഈയാഴ്ച തന്നെ ഹൈക്കോടതിയുടെ മറുപടി ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments