സാഹിത്യത്തിനുള്ള നൊബേല്‍ കനേഡിയന്‍ സാഹിത്യകാരി ആലിസ് മണ്‍റോയ്ക്ക്. സാഹിത്യത്തിന് നൊബേല്‍ നേടുന്ന ആദ്യ കനേഡിയന്‍ വനിതയാണ് 82കാരിയായ ആലിസ് മണ്‍റോ. സമകാലിക ചെറുകഥകള്‍ക്ക് നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് നൊബേല്‍ നല്‍കുന്നതെന്ന് പുരസ്കാര സമിതി അറിയിച്ചു.സ്റ്റോക്ക്ഹോമില്‍ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് സ്ഥിരം സെക്രട്ടറി പീറ്റര്‍ ഇംഗ്ളണ്ട് ആണ് പുരസ്കാര ജേതാവിന്റെ പേര് പ്രഖ്യാപിച്ചത്.ഡിസംബര്‍ 10ന് സ്റ്റോക്ഹോമിലെ സ്വീഡിഷ് നൊബേല്‍ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും. എട്ട് ദശലക്ഷം സ്വീഡിഷ് ക്രൗണ്‍ ആണ് (6.8 കോടി രൂപ) സമ്മാനത്തുക.
Comments