You are Here : Home / എഴുത്തുപുര

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കരുതാനാകില്ല:ഹൈക്കോടതി

Text Size  

Story Dated: Friday, October 11, 2013 07:53 hrs UTC

സോളാര്‍ തട്ടിപ്പ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.ശ്രീധരന്‍നായര്‍ സരിതക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിന്റെ സത്യാവസ്ഥ അറിയാന്‍ ഓഫീസിലെ സുരക്ഷാ ക്യാമറാദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജോയ് കൈതാരം നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസ് ഹാരുണ്‍ അല്‍ റഷീദ് തള്ളിയത്.
ശ്രീധരന്‍നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട സരിതയ്ക്ക് ബിസിനസ് താല്‍പര്യങ്ങളുണ്ടാകാം. ലഭ്യമായ വിവരങ്ങള്‍ വെച്ച് മുഖ്യമന്ത്രിക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് കരുതാനാകില്ല. മുഖ്യമന്ത്രിക്കെതിരെ വഞ്ചനാകുറ്റം ചുമത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.