വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരമായി കൈക്കൂലി നല്കാറുണ്ടെന്നു സ്വര്‍ണ കള്ളക്കടത്ത് നടത്തിയതിന് പിടിയിലായ ഫയാസ്.സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് ഫയാസ് രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത്. ഓരോ തവണയും നാല് കിലോ വീതം സ്വര്‍ണമാണ് ഫയാസ് കടത്താറുള്ളത്. ഈ സമയങ്ങളിലൊക്കെ കസ്റ്റംസ് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതം കൈക്കൂലി നല്‍കിയിരുന്നു. സിബിഐ നടത്തിയ പരിശോധനയില്‍ പല കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങളും കണ്ടെടുത്തിട്ടുണ്ട്.കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന് ബുധനാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
Comments