സിറിയയിലെ രാസായുധങ്ങള്‍ ഉന്‍മൂലനം ചെയ്യാന്‍ ഒ.പി.സി.ഡബ്ല്യു. നടത്തുന്ന വിപുലമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചു അതിനു മേല്‍നോട്ടം വഹിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഒ.പി.സി.ഡബ്ല്യു. 2013 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം.സമ്മാനത്തുകയായ 12.5 ലക്ഷം ഡോളറും (7.75 കോടി രൂപ) സ്വര്‍ണമെഡലും സംഘടനയ്ക്ക് ലഭിക്കും. രാസായുധങ്ങള്‍ നശിപ്പിക്കാന്‍ ആഗസ്തിലെ രാസായുധ ആക്രമണത്തിന് ശേഷം സിറിയയില്‍ നടത്തിയ ഇടപെടലാണ് ഹേഗ് ആസ്ഥാനമായുള്ള രാസായുധ നിരോധന സംഘടനയായ 'ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സി'ന് (ഒ.പി.സി.ഡബ്ല്യു) ഈ ബഹുമതിക്ക് അര്‍ഹമാക്കിയത്. ആഗസ്തില്‍ സിറിയയിലെ ദമാസ്‌കസിലും പരിസരങ്ങളിലും നടന്ന സരിന്‍ വിഷവാതക പ്രയോഗത്തില്‍ 1400 പേരാണ് കൊല്ലപ്പെട്ടത്.സിറിയ ഉള്‍പ്പെടെ ലോക രാജ്യങ്ങളിലെ രാസായുധ ശേഖരങ്ങള്‍ ഇല്ലാതാക്കാന്‍ നടത്തുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് നൊബേല്‍ നല്‍കുന്നതെന്ന് പുരസ്കാര സമിതി അറിയിച്ചു. ആല്‍ഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബര്‍ 10ന് സ്റ്റോക്ഹോമിലെ സ്വീഡിഷ് നൊബേല്‍ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും.
1997 ല്‍ നിലവില്‍ വന്ന 'രാസായുധ ഉടമ്പടി' നടപ്പിലാക്കാന്‍ നിലവില്‍ വന്ന സംഘടനയാണ് ഒ.പി.സി.ഡബ്ല്യു.
Comments