വില്ലന്‍ സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ച് ഇന്ദ്രന്‍സ് എത്തുന്നു. ക്രൂരതയുടെ ആള്‍രൂപമായി 'പൊട്ടാസ് ബോംബില്‍"
കോഴിക്കോട്: മെലിഞ്ഞ ശരീരം. നീണ്ട കഴുത്ത്.വാതുറന്നു എന്ത് പറഞ്ഞാലും കേട്ടു നില്ക്കുന്നവര് ചിരിക്കും.അതാണ് നടന് ഇന്ദ്രന്‍സിനെ പറ്റി പൊതുവേയുള്ള കമന്റ്. എന്നാല്‍ അങ്ങിനെ ചിരിക്കാന്‍ വരട്ടെ...വില്ലന്‍ സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ച് ഇന്ദ്രന്‍സ് എത്തുന്നു- ക്രൂരതയുടെ ആള്‍രൂപമായി. മലയാളികളെ ഞെട്ടിക്കാന്‍.പീപ്പിള്‍ സിനിമയുടെ ബാനറില്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്യുന്ന 'പൊട്ടാസ് ബോംബ്' സിനിമയിലാണ് ഇന്ദ്രന്‍സ് ക്രൂരനായ വില്ലന്റെ വേഷം ചെയ്യുന്നത്.
നിനച്ചിരിക്കാതെ എത്തിയ കഥാപാത്രത്തിന്റെ സന്തോഷത്തിലാണ് ഇന്ദ്രന്‍സ്. രായപ്പന് എന്ന തീര്‍ത്തും പുതുമുയുള്ള കഥാപാത്രവുമായ വ്യത്യസ്ത റോളിലെത്തുകയാണ് ഇന്ദ്രന്‍സ്. തീര്‍ത്തും വ്യത്യസ്തമായ വേഷം. " ഈ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുന്നു. പ്രേക്ഷകരും സീകരിക്കുമെന്നാണ് വിശ്വസം. ഇന്ദ്രന്‍സ് അശ്വമേധത്തോടു പറഞ്ഞു.
കഥ പറഞ്ഞപ്പോര്‍ തന്നെ ഞാന്‍ സമ്മതം മൂളി. ഏറെ സസ്പെന്‍സ് നിലനിര്‍ത്തുന്ന കഥാപ്വാതമായതിനാല് കൂടുതല്‍ പറയുന്നില്ല.ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.
നായകന് സി.ഐ സന്തോഷ് കുമാറായി ടിനി ടോമും സുഹൃത്ത് മീനാക്ഷിയായി പ്രിയങ്ക നായരും വേഷമിടുന്നു. അച്ചു അരുണ്‍കുമാര്‍, വിഷ്ണു, രോഹിത്ത്, രാജീവ് രാജന് എന്നീ പുതുമുഖങ്ങളാണ് നാലു ചെറുപ്പക്കാരെ അവതരിപ്പിക്കുന്നത്. അനു സിതാര, ചിഞ്ചുമോഹന് എന്നിവരാണ് മറ്റു നായികമാര്‍. കോഴിക്കോട് ജുവനൈല്‍ ഹോമില്‍ നന്നേ ചെറുപ്പത്തില്‍ എത്തിച്ചേര്‍ന്ന ചെറുപ്പക്കാരിലൂടെ ഒറ്റപ്പെടലും സൌഹൃദവും പ്രണയവും വിരഹവും കൂടിച്ചേര്‍ന്ന് സ്വപ്നസന്നിഭമായ യുവത്വത്തിന്റെ കഥയാണ് പൊട്ടാസ് ബോംബ് പറയുന്നത്.
കഥ, തിരക്കഥ, സംഭാഷണം എന്നിവയും സംവിധായകന് സുരേഷ് അച്ചൂസ് നിര്‍വഹിക്കുന്നു. പരസ്യ ചിത്രങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ഈ രംഗത്ത് കൈയ്യൊപ്പ് ചാര്‍ത്തിയ സുരേഷ് അച്ചൂസിന്റെ പ്രഥമ സംരംഭമാണിത്.
കണ്ടുമടുത്ത പ്രമേയങ്ങളില്‍ നിന്നുമാറി മലയാള സിനിമയില്‍ ജീവിതഗന്ധിയായ കഥപറയുന്ന പൊട്ടാസ് ബോംബ് കോഴിക്കോട്, കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി. 'വില്ലന്റെ' പോസ്റ്ററുകളും മറ്റും ഇറങ്ങിക്കഴിഞ്ഞു. 18ന് ചിത്രം തിയറ്ററുകളിലെത്തും.
Comments