You are Here : Home / എഴുത്തുപുര

തന്നെ കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കേണ്ട: പിസി ജോര്‍ജ്

Text Size  

Story Dated: Thursday, October 17, 2013 09:06 hrs UTC

മന്ത്രിസഭായോഗത്തിലിരുന്ന് രഹസ്യം ചോര്‍ത്തുന്ന വൃത്തികെട്ടവന്മാരുണ്ടെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്.തന്നെ കൂച്ചുവിലങ്ങിടാന്‍ ആരും ശ്രമിക്കേണ്ട.മന്ത്രിസഭാ യോഗത്തില്‍ തനിക്കെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നതിന് പിന്നാലെ കോട്ടയത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

തന്റെ പോരാട്ടം തെറ്റിനെതിരെയാണെന്നും അത് എന്നും തുടരുമെന്നും ജോര്‍ജ് വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിക്ക് ഇക്കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു.ഡാ‍റ്റാ സെന്റര്‍ കാര്യത്തിലും ചോര്‍ത്തലുണ്ടായി. ഡാ‍റ്റാ സെന്റര്‍ കേസുമായി സുപ്രീംകോടതിയില്‍ പോകാനാണ് തീരുമാനമെന്നും പിസി ജോര്‍ജ് അറിയിച്ചു.

വി എസ് ജീവിച്ചിരിക്കുന്ന മുതിര്‍ന്ന കമ്യൂണിസ്റ്റാണെന്ന് താന്‍ പറഞ്ഞു. മൂ‍ന്നു വര്‍ഷക്കാലം മന്ത്രിയെന്ന നിലയില്‍ പിണറായി നടത്തിയ പ്രവര്‍ത്തനങ്ങളെയാണ് പ്രശംസിച്ചത്. വലിയ ഇടതുപക്ഷ മനസ് ഏകെ ആന്റണിക്കാണെന്നും ഇതേ വേദിയില്‍ പറഞ്ഞിരുന്നു. പ്രശ്നമുണ്ടാക്കുന്നത് മാധ്യമങ്ങളാണ്. താന്‍ പറയുന്നത് മുഴുവന്‍ നല്‍കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി.
തിരുവഞ്ചൂര്‍ മന്ത്രിയെന്ന നിലയില്‍ ചുമതല നിര്‍വഹിക്കുന്നില്ലെന്ന് ജോര്‍ജ്ജ് കുറ്റപ്പെടുത്തി. തന്നെ കൊല്ലാന്‍ വന്നവരെ അറസ്റ്റ് ചെയ്യാത്ത ആഭ്യന്തര മന്ത്രിയോട് വിയോജിപ്പുണ്ട്. യോഗ്യതയില്ലാത്തവരാണ് മന്ത്രിസഭയിലുള്ളതെന്ന് ബോധമുള്ളവര്‍ക്ക് അറിയാമെന്നും പി സി ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.