വരുമാനമുള്ള പള്ളികളിലേ തര്ക്കമുള്ളൂവെന്ന് ഹൈക്കോടതി. കോലഞ്ചേരി പള്ളിയില്‍ ആരാധനയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. സമ്പത്തുള്ള പള്ളികളിലെ പ്രശ്നമുള്ളൂ. വരുമാനമില്ലാത്ത പല പള്ളികളുടയും അവസ്ഥ ശോചനീയമാണ്. മേല്‍ക്കൂര തകര്‍ന്നുവീഴാറായ പള്ളികള്‍ പോലുമുണ്ട്. ഇങ്ങനെയുള്ള പള്ളികളിലെ അറ്റകുറ്റപണികള്‍ക്ക് പോലും പിരിവെടുക്കേണ്ടി വരുന്നു-കോടതി അഭിപ്രായപ്പെട്ടു.
Comments