മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട വസ്തു തട്ടിപ്പുകേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കം സി ബി ഐ യ്ക്ക് വിടേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേസില്‍ ബി എസ് എന്‍ എല്ലിനെ കക്ഷിചേര്‍ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെയും എ ജി എതിര്‍ത്തു.ഈ വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് എ ജി ആവശ്യപ്പെട്ടു.
Comments