രാഘവന് മാസ്റ്ററെ മലയാള സിനിമാ സംഗീതലോകം മറന്നു.രാഘവന് മാസ്റ്റര്‍ വളര്‍ത്തി വലുതാക്കിയവര്‍ പോലും അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയില്ല. മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിട്ടും സിനിമാ-സംഗീത ലോകത്തെ പ്രമുഖരാരും മാസറ്റര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയില്ല.
മാസ്റ്ററെ അപമാനിച്ചതിനു തുല്യമാണിതെന്ന് മാസ്റ്ററുടെ മകന് മുരളീധരനും നാട്ടുകാരും പറഞ്ഞു. താരങ്ങളോ സംഗീത ലോകത്തെ ആളുകളോ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്താതിരുന്നത് കടുത്ത അനാദരവാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഫോണില്‍ പോലും അധികമാരും അനുശോചനം രേഖപ്പെടുത്തിയില്ല.
Comments