ബിജെപിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ പ്രമുഖ അഭിഭാഷകന് രാംജേഠ് മലാനി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.ബോര്‍ഡിലെ ഓരോ അംഗവും അമ്പത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡെല്‍ഹി ഹൈക്കോടതിയിലാണ് ജേഠ്മലാനി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. മുന്‍വൈരാഗ്യവും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് ജേഠ്മലാനി ആരോപിച്ചു.
Comments