കെ.ബി ഗണേഷ്‌കുമാറിനും യാമിനി തങ്കച്ചിക്കും തിരുവനന്തപുരം കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. ഒത്തുപോകാന്‍ കഴിയില്ലെന്ന് കൗണ്‍സിലിംഗില്‍ ഇരുവരും അറിയിച്ചതിനെതുടര്‍ന്നാണ് വിവാഹമോചനം അനുവദിച്ചത്. രാവിലെ 9.30ന് ആരംഭിച്ച കൗണ്‍സലിംഗ് 45 മിനിട്ടോളം നീണ്ടു.
സംവിധായകന്‍ ഷാജി കൈലാസ്, അഭിഭാഷകന്‍ എന്നിവരോടൊപ്പമാണ് ഗണേഷ്‌കുമാര്‍ കോടതിയിലെത്തിയത്. യാമിനിയോടൊപ്പം അഭിഭാഷകയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഏപ്രില്‍ 10നാണ് ഇരുവരും വിവാഹമോചന ഹര്‍ജി നല്‍കിയത്.
Comments