സോളാര്‍ കേസിന്റെ അന്വേഷണത്തിനുള്ള ജുഡിഷ്യല്‍ കമ്മിഷന്‍ രൂപവത്കരിച്ചു. റിട്ട. ജസ്റ്റിസ് ശിവരാജനായിരിക്കും കേസ് അന്വേഷിക്കുക.ആറു മാസമാണ് കമ്മിഷന്റെ കാലാവധി.മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. സിറ്റിങ് ജഡ്ജിയെ അന്വേഷണത്തിന് വിട്ടുനല്‍കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചതോടെയാണ് ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമ്മിഷനായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. 2005 മുതലാണ് തട്ടിപ്പുകളാണ് അന്വേഷിക്കുന്നത്. എല്‍ .ഡി.എഫ് ഭരണകാലത്തെ കേസുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments