സോളാര്‍ തട്ടിപ്പ് കേസ് ഒത്തുതീര്‍ക്കാന്‍ ആര് പണം നല്‍കിയെന്ന് ഹൈക്കോടതി. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ രണ്ട് കേസുകള്‍ കോടതിക്ക് പുറത്ത് തീര്‍പ്പായെന്ന് അറിയിച്ചതിനെതുടര്‍ന്നായിരുന്നു ഇത്. പൊതു താല്പര്യം കണക്കിലെടുത്ത് കേസ് ഈ ഘട്ടത്തില്‍ തീര്‍പ്പാക്കാനാവില്ലെന്നും ബാക്കിയുള്ള 33 കേസുകളും തീര്‍പ്പാക്കിയതിനുശേഷം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും കോടതി പറഞ്ഞു.പരാതിക്കാരുമായി ഒത്തുതീര്‍പ്പായെന്ന സരിതയുടെയും ബിജുവിന്റെയും നിലപാട് കോടതി തള്ളി.
Comments