മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനെതിരായ ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍. ഇക്കാര്യം എ.ജി ഹൈക്കോടതിയെ അറിയിച്ചു. സലിം രാജിനെതിരായ ഭൂമിതട്ടിപ്പ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം നടത്തണമെന്ന് കോടതി ഇടക്കാല ഉത്തരവിട്ടു. അന്വേഷണത്തില്‍ അധികാര കേന്ദ്രത്തില്‍ ഉള്ളവര്‍ ഇടപെടരുത്. ഏതെങ്കിലും തരത്തിലുള്ള ഇടപെടലുണ്ടായാല്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അത് കോടതിയെ അറിയിക്കണം.സലിംരാജ് വെറുമൊരു ഗണ്‍മാനല്ല, അധികാരകേന്ദ്രമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഈ കേസ് റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നതില്‍ കഴമ്പില്ല. സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്നും കോടതി പറഞ്ഞു.
Comments