ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തിപ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്.ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ പാര്‍ട്ടി സ്‌കൂളിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചശീല തത്വങ്ങളില്‍ അടിയുറച്ചുകൊണ്ടുള്ള പരസ്പര ബഹുമാനമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന് ഏറ്റവും അത്യന്താപേക്ഷിതം. ഉഭയകക്ഷി ബന്ധം സുദൃഢമാകാന്‍ ഇരുരാജ്യങ്ങളും പരസ്പരം താല്‍പര്യങ്ങള്‍ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്-മന്‍മോഹന്‍സിങ് പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനം പുലര്‍ന്നാല്‍ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
Comments