കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി സംബന്ധിച്ച തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ പോലും ഈ തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് കോടതി പറഞ്ഞു. പോലീസ് സംരക്ഷണത്തിലൂടെയും കോടതിയിലെ വ്യവഹാരങ്ങളിലൂടെയും പരിഹരിക്കേണ്ട ഒരു പ്രശ്നമല്ല ഇത്. പരസ്പര ചര്‍ച്ചകളിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടത്. അനുകൂലമായ കോടതിവിധി ഉണ്ടായിട്ടും പള്ളിയില്‍ പ്രവേശിക്കാനോ പ്രാര്‍ഥന നടത്താനോ യാക്കോബായ വിഭാഗം അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.അടുത്ത ശനിയാഴ്ച ഇരു വിഭാഗങ്ങളോടും മാധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments