മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പറയാന്‍ കോടതിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീംരാജ് ഉള്‍പ്പെട്ട കടകംപള്ളിയിലെ ഭൂമി തട്ടിപ്പുകേസിലെ പരാതിക്കാരെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സലിം രാജിന് പിന്നില്‍ സ്വാധീനമുള്ള ശക്തിയെന്ന് മാത്രമാണ് പറയുന്നത്. ആരെന്നു പേര് പറയാന്‍ കോടതി മടിക്കുകയാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. വലിയ സര്‍പ്പത്തെ കാണുമ്പോള്‍ അറച്ചു നില്‍ക്കുന്നത് പോലെ കോടതി ഭയപ്പെട്ടു നില്‍ക്കുകയാണ്. ഭയം വെടിഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ പേര് പറയാന്‍ കോടതി തയാറാകണമെന്ന് വിഎസ് ആവശ്യപ്പെട്ടു.
Comments