ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി ബിഹാറില്‍ തിരഞ്ഞെടുപ്പു റാലിക്കെത്തുന്നതിന് മുമ്പ് പട്നയില്‍ സ്ഫോടനപരമ്പര. അഞ്ചു മരണം . അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പട്ന റയില്‍വെ സ്റ്റേഷനിലാണ് രാവിലെ പത്തരയ്ക്ക് ആദ്യസ്ഫോടനമുണ്ടായത്. മോദിയുടെ റാലി നടക്കുന്ന ഗാന്ധിമൈതാനത്ത് പിന്നീട് നാല് സ്ഫോടനങ്ങളുണ്ടായി.ഇവിടെ നിന്ന് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. പരിക്കേറ്റവരെ പട്ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.കേന്ദ്രആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ സുരക്ഷാവീഴ്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു.
Comments