You are Here : Home / എഴുത്തുപുര

റാന്നിയില്‍ രണ്ട് ആണ്‍കുട്ടികളെ പിതൃസഹോദരന്‍ കഴുത്തറത്ത് കൊന്നു

Text Size  

Story Dated: Sunday, October 27, 2013 08:13 hrs UTC

റാന്നിക്ക് സമീപം കീക്കോഴുരില്‍ രണ്ട് ആണ്‍കുട്ടികളെ പിതൃസഹോദരന്‍ കഴുത്തറത്ത് കൊന്നു.മെല്‍ബിന്‍ (7), മൊബിന്‍ (3) എന്നീ സഹോദരങ്ങളെയാണ് മരിച്ച നിലയില്‍ ആസ്പത്രിയില്‍ കൊണ്ടുവന്നത്. ഇവരുടെ അച്ഛന്‍ ഷൈജുവിന്റെ സഹോദരന്‍ ഷിബുവാണ് കൊല നടത്തിയത്. ഇയാളെ റാന്നിപോലീസ് അറസ്റ്റു ചെയ്തു.  ഷൈജുവിന്റെ വീട്ടിലെത്തിയ ഷിബു സ്വന്തം അമ്മയുടെ കണ്ണില്‍ മുളകെറിഞ്ഞശേഷമാണ് കുട്ടികളുടെ കഴുത്തറത്തത്. ഇയാളെ തടയാന്‍ ശ്രമിച്ച ഷൈജുവിന്റെ ഭാര്യ ബിന്ദുവിന് വെട്ടേറ്റു. ബിന്ദു സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.