ഡാറ്റാ സെന്റര്‍ കേസില്‍ ടി.ജി. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമാണെന്ന് സുപ്രീംകോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് കേസന്വേഷണം സി.ബി.ഐ.ക്ക് വിട്ടുവെന്ന് താന്‍ ഹൈക്കോടതിയെ അറിയിച്ചതെന്ന് സത്യവാങ്മൂലത്തില്‍ അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയിരുന്നു.
കേസ് സിബിഐക്കു വിടുന്നതിനെ ചോദ്യം ചെയ്തും കേസില്‍ മുഖ്യമന്ത്രിയെ കക്ഷിചേര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് നന്ദകുമാര്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇതാണ് കോടതി തള്ളിയത്.
Comments