മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എ വര്‍ക്കല കഹാറിനും പങ്കെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്.
കടകംപള്ളിയിലെ ഒമ്പതുപേരുടെ പേരുടെ കൈവശമുണ്ടായിരുന്ന 13 ഏക്കര്‍ ഭൂമി കഹാറിന്്റെ ഭാര്യാമാതാവ് സല്‍മ ബീവിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായി അദ്ദേഹം ആരോപിച്ചു.കരകുളം രജിസ്ട്രാറെ എം.എല്‍.എയുടെ വീട്ടില്‍ വിളിച്ചു വരുത്തി പ്രമാണം രജിസ്റ്റര്‍ ചെയ്തതെന്നും പണമിടപാട് നടന്നത് എം.എല്‍.എയുടെ സാന്നിദ്ധ്യത്തിലാണെന്നും സുരേന്ദ്രന് പറഞ്ഞു. എന്നാല്‍ കടകംപള്ളി ഭൂമിതട്ടിപ്പില്‍ തനിക്കും കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വര്‍ക്കല കഹാര്‍ എം.എല്‍.എ പറഞ്ഞു.
Comments