കൊല്ലത്തെ പ്രസിഡന്‍സ് ട്രോഫി വള്ളംകളി മത്സരത്തിനിടെ നടി ശ്വേതാ മേനോനെ അപമാനിച്ച സംഭവം വിവാദമാകുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊല്ലം കളക്ടറോട് വിശദാംശങ്ങള്‍ ആരാഞ്ഞു. എന്നാല്‍ കൊല്ലത്ത് പ്രസിഡന്്റ്സ് ട്രോഫി ജലമേളക്കിടെ അപമാനിക്കപ്പെട്ട സംഭവത്തില്‍ താര സംഘടനയായ അമ്മയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് നടി ശ്വേതാ മേനോന് പറഞ്ഞു. വേദി വിട്ട ഉടന്‍തന്നെ സംഭവത്തെകുറിച്ച് കലക്ടറോട് നേരിട്ട് പരാതി പറഞ്ഞിരുന്നെന്നും ശ്വേത പറഞ്ഞു. എന്നാല്‍ ശ്വേത പരാതിയൊന്നും നല്‍കിയിട്ടില്ല എന്ന നിലപാടാണ് കളക്ടര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചടങ്ങ് നടന്നത് നല്ല രീതിയിലായിരുന്നുവെന്നും കളക്ടര്‍ ബി മോഹന്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചു. പരാതി എഴുതി നല്‍കിയിരുന്നില്ലെന്നും ശ്വേത പറഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു ശേഷം കലക്ടര്‍ വാക്കുമാറ്റിയതില് വിഷമമുണ്ടെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
കളക്ടറുടെ ക്ഷണപ്രകാരമാണ് വളളംകളിയുടെ ഉദ്ഘാടനത്തിനായെത്തിയത്. അപമാനം നേരിട്ടപ്പോള്‍ സ്വന്തം ജോലി നിര്‍വഹിച്ച് എങ്ങനെയെങ്കിലും തിരികെ പോയാല്‍ മതിയെന്നാണ് ചിന്തിച്ചത്. വളളം കളി കാണാന്‍ പോലും നിന്നില്ലെന്നും ശ്വേത പറഞ്ഞു.
Comments