സൗദി അറേബ്യയില്‍ അനധികൃത വിദേശ തൊഴിലാളികള്‍ക്ക് നിയമാനുസൃതമാക്കാന്‍ ഭരണകൂടം അനുവദിച്ച ഇളവുകാലം ഞായറാഴ്ച അവസാനിക്കും. രാജ്യവ്യാപകമായ പരിശോധന പുതിയ ഹിജ്റ വര്‍ഷാരംഭമായ തിങ്കളാഴ്ച ആരംഭിക്കും. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ജയില്‍, പാസ്പോര്‍ട്ട് വിഭാഗം തലവന്മാരടങ്ങുന്ന സമിതിയാണ് നാടുംനഗരവും ജനവാസകേന്ദ്രങ്ങളും അരിച്ചുപെറുക്കിയുള്ള പരിശോധനക്ക് നേതൃത്വം വഹിക്കുകയെന്ന് ആഭ്യന്തരമന്ത്രാലയത്തില്‍ പരിശോധനാ ചുമതല വഹിക്കുന്ന പൊതുസുരക്ഷാവിഭാഗം അസി. ഡയറക്ടര്‍ കേണല്‍ ജംആന്‍ ബിന്‍ അഹ്മദ് അല്‍ഗാമിദി പറഞ്ഞു.
Comments