ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്റെ വധഭീഷണി. വകവരുത്താന്‍ പദ്ധതിയിട്ടവരുടെ പട്ടികയില്‍ ഒന്നാമത് മോഡിയാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ചു. പഞ്ചാബിലെ മോഡി റാലിക്കും തീവ്രവാദിയാക്രമണ ഭീഷണിയുണ്ട്. മോഡിയുടെ സുരക്ഷ ശക്തിപ്പെടുത്താനാണ് ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം. നേരത്തെ ഉണ്ടായിരുന്നതില്‍ നിന്നു വ്യത്യസ്തമായി മുന്നു തലത്തിലുള്ള സുരക്ഷയാണ് ക്രമീകരിക്കുക.കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു.
Comments