കോട്ടക്കല്‍: മധ്യസ്ഥ ശ്രമത്തിനിടെ മുസ്ലിം ലീഗ് എം.എല്‍.എ എം.പി അബ്ദുസമദ് സമദാനിക്ക് കുത്തേറ്റു.ചെനക്കല്‍ സര്‍ഹിന്ദ് നഗറിലെ സമദാനിയുടെ വീട്ടില്‍ മധ്യസ്ഥ ചര്‍ച്ചക്കിടയിലാണ് ആക്രമണമുണ്ടായത്.
ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം. അഞ്ച് വര്‍ഷം മുമ്പ് പള്ളി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തികൊണ്ടിരിക്കെ സംഭവത്തില്‍ കക്ഷിയായ യുവാവ് പ്രകോപിതനായി സമദാനിക്ക് നേരെ കത്തി വീശുകയായിരുന്നു. മൂക്കില്‍ കുത്തേറ്റ സമദാനിയെ ഉടനെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന്്റെ എല്ലിനു പൊട്ടലുണ്ട്.
Comments