ഫിയാന് ചുഴലിക്കൊടുങ്കാറ്റ് ഫിലിപ്പീന്‍സ് തീരത്ത് ആഞ്ഞടിച്ചു.നൂറിലേറെപ്പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശിയത്. ഈ വര്‍ഷം ലോകത്തുണ്ടായതില്‍ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിതെന്ന് കലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നു.
ചുഴലിക്കാറ്റ് നാശംവിതച്ച ലെയ്റ്റ് ദ്വീപിലെ ടാക്ലോബാന്‍ നഗരത്തിലാണ് നൂറോളം പേര് മരിച്ചതെന്ന് ഫിലിപ്പീന്‍സ് സിവില്‍ ഏവിയേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ ജോണ്‍ ആന്‍ഡ്രൂസ് പറഞ്ഞു. മധ്യ ഫിലിപ്പീന്‍സില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഹയാന് ചുഴലിക്കാറ്റ് വീശിയത്.100ലേറെ പേര്‍ക്ക് പരിക്കുണ്ട്. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വ്യാപകമായി തകര്‍ന്നിരിക്കുകയാണ്. പലയിടത്തും മണ്ണിടിച്ചിലുണ്ടായതായാണ് റിപ്പോര്‍ട്ട്. 7.5 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തെ 13 വിമാനത്താവളങ്ങളും അടച്ചു. വൈദ്യുതിനിലയങ്ങളും അടച്ചുപൂട്ടിയതോടെ രാജ്യം പൂര്‍ണമായും ഇരുട്ടിലായി. വാര്‍ത്താവിനിമയ സംവിധാനങ്ങളും നിലച്ചു.
Comments