കണ്ണൂരില്‍ പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. പോളിങ്ങ് കേന്ദ്രത്തിലേക്ക് കയറാന്‍ ശ്രമിച്ച ഇവരെ തടയുന്നതിനിടെ വളപട്ടണം സിഐ പി ബാലകൃഷ്ണന്, പൊലീസുകാരായ സുനില്‍, സജേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. കനത്ത സുരക്ഷയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്രത്തിലേക്ക് പൊലീസ് അസോസിയേഷന് മുന്‍ ഭാരവാഹികളായ വിരമിച്ച എസ്ഐമാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് പ്രശ്നത്തിനിടയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ എസ്ഐമാരായ ശശി, നാരായണന് എന്നിവരെ കസ്റ്റഡിയിലെടുത്തു.
Comments