You are Here : Home / എഴുത്തുപുര

ശ്രീലങ്കയിലേക്ക് ആരും പോകേണ്ടെന്നു തമിഴ്നാട്

Text Size  

Story Dated: Monday, November 11, 2013 08:40 hrs UTC

ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ ഇന്ത്യ പ്രതിനിധിയെ അയയ്ക്കരുതെന്നു തമിഴ്നാട്. പ്രധാനമന്ത്രി സമ്മേളനത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതു കൊണ്ടു മാത്രം കാര്യമില്ലെന്നും ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ആരും പങ്കെടുക്കാന്‍ പാടില്ലെന്നുമാണു പ്രതിഷേധം തുടരുന്ന 12 തമിഴ്‌ അനുകൂല സംഘടനകളുടെ ആവശ്യം.ചെന്നൈ എഗ്മൂറിലും നാഗപട്ടണത്തും ട്രെയിന്‍ തടഞ്ഞവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു നീക്കി. മധുര, തിരുനെല്‍വേലിക്കു സമീപം ചെങ്കോട്ട എന്നിവിടങ്ങളിലും ട്രെയിന്‍ തടഞ്ഞു. വില്ലുപുരത്തു നിരാഹാര സമരവും തിരുപ്പൂരില്‍ പ്രതിഷേധ പ്രകടനവും നടന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.