തിരുവനന്തപുരം: സി.വി. പത്മരാജന്‍ പ്രതിയായ ബ്രഹ്‌മപുരം അഴിമതിക്കേസ് വീണ്ടും പുനരന്വേഷിക്കുന്നു.ബ്രഹ്‌മപുരം പവര്‍ പ്ലാന്റിനെക്കുറിച്ച് 96-ല്‍ സര്‍ക്കാര്‍ നിയോഗിച്ച ഭാസ്‌കരന്‍ നമ്പ്യാര്‍ കമ്മിഷനും അന്വേഷണം നടത്തിയിരുന്നു. സി.വി. പത്മരാജനും ഉന്നതോദ്യോഗസ്‌ഥരും സാമ്പത്തികനേട്ടം ഉണ്ടാക്കിയോ എന്നതായിരുന്നു അന്വേഷിച്ചത്. കമ്മിഷന്റെ ശിപാര്‍ശ പ്രകാരമായിരുന്നു പിന്നീടു വിജിലന്‍സ് അന്വേഷണം. കേസിലെ രണ്ടാം പ്രതിയും വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ ആര്‍. നാരായണന്‍ നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണു രണ്ടു തവണ കുറ്റപത്രം സമര്‍പ്പിച്ച കേസ് പുനരന്വേഷിക്കുന്നത്. ഇതു സംബന്ധിച്ച ശിപാര്‍ശ നിയമവകുപ്പു നല്‍കിയതോടെ വിജിലന്‍സ് ഡയറക്‌ടര്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കി.2008 ഫെബ്രുവരി 11-ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ രണ്ടു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. ഒന്നില്‍ പത്മരാജനെയും വിദേശികളെയും ഉന്നതഉദ്യോഗസ്‌ഥരെയും പ്രതികളാക്കി.
Comments