ദില്ലി: നരന്ദ്ര മോദിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കോണ്‍ഗ്രസ് ചിഹ്നത്തെ അപമാനിച്ചു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മോദിയ്ക്ക് നോട്ടീസ് അയച്ചത്.ഛത്തീസ്ഗണ്ഡിലെ റാലിയ്ക്കിടയിലാണ് മോദി കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നം കൈപ്പത്തിയെ ആവഹേളിച്ച് സംസാരിച്ചത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി മിത്തല്‍ പറഞ്ഞു. മോദിയ്ക്കും ബി.ജെ.പിയ്ക്കുമെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 16 ഓടുകൂടി സംഭവത്തിന് വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു.
Comments