ബോഫോഴ്സ് പ്രതിരോധ ഇടപാടുകളിലൂടെ ലഭിക്കുന്ന കമീഷന്‍ പണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനച്ചെലവിനു മാത്രമായി ഉപയോഗിക്കാന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നതായി സി.ബി.ഐ മുന്‍ ഡയറക്ടര്‍ ഡോ. എ.പി. മുഖര്‍ജി. മുഖര്‍ജി രചിച്ച ‘രാജീവ് ഗാന്ധി, ജ്യോതി ബസു, ഇന്ദ്രജിത് ഗുപ്ത എന്നിവരുടെ അറിയപ്പെടാത്ത മുഖങ്ങള്‍’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രിയുടെ വസതിയില്‍ 1989 ജൂണ്‍ 19ന് നടന്ന യോഗത്തില്‍ താനും പങ്കെടുത്തിരുന്നു. ബോഫോഴ്സ് കമീഷന്‍ പണം ഉപയോഗിക്കുന്നതിലൂടെ പാര്‍ട്ടി ആവശ്യത്തിന് വന്‍കിടക്കാരില്‍നിന്ന് പണം വാങ്ങുന്നത് ഒഴിവാക്കാമെന്നായിരുന്നു രാജീവ് ഗാന്ധിയുടെ കണക്കുകൂട്ടി. ബോഫോഴ്സ് പണം പാര്‍ട്ടി ചെലവിന് ഉപയോഗിച്ചാല്‍ തട്ടിപ്പുകാരായ ബിസിനസുകാര്‍ക്ക് പ്രത്യുപകാരം ചെയ്യേണ്ട സാഹചര്യം ഒഴിവാകുമെന്നാണ് രാജീവ് കരുതിയതെന്നും പുസ്തകത്തില്‍ ഉണ്ട്.
Comments