ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ.ഇറാനെതിരെ തിരക്കിട്ട് പുതിയ സാമ്പത്തിക ഉപരോധ നടപടികള്‍ സ്വീകരിക്കരുതെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡനും വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇറാനെതിരെ സൈനിക നീക്കമല്ല അമേരിക്ക ലക്ഷ്യമിടുന്നത്. നയതന്ത്ര മാര്‍ഗത്തിലൂടെ പ്രശ്നപരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇറാന്റെ നിലപാട് മേഖലയില്‍ ആണവായുധ മത്സരം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
Comments