മന്ത്രി ഇബ്രാഹിംകുഞ്ഞിനെ കോഴിക്കോട് ലീഗ് ഹൗസിനു മുന്നില്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുള്ള ദേശീയപാതാ കര്‍മസമിതി പ്രവര്‍ത്തകര്‍ ആണ് മന്ത്രിയെ തടഞ്ഞത്.മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി വാക്കേറ്റവുമുണ്ടായി. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാതെ ദേശീയപാത സര്‍വെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ മന്ത്രിയെ തടഞ്ഞത്. ലീഗ് ഹൗസില്‍ യോഗത്തിനത്തെിയതായിരുന്നു മന്ത്രിമാര്‍. വെളിയങ്കോട് പ്രദേശത്തു നിന്നുള്ള 180 തോളം കുടുംബങ്ങളാണ് രാവിലെ തന്നെ ലീഗ് ഹൗസിനു മുന്നില്‍ പരാതിയുമായി എത്തിയത്. മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍്റെ കാര്‍ കണ്ടയുടന്‍ ഇവര്‍ പരാതിയുമായി സമീപിച്ചു. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാതെ ദേശീയപതാ വികസനവുമായി മുന്നോട്ട്പോവരുതെന്ന് അവര്‍ അറിയിച്ചെങ്കിലും ഇതു വകവെക്കാതെ മന്ത്രി നീങ്ങിയതാണ് പ്രതിഷേധക്കാഡമായി വാക്കേറ്റത്തിനിടക്കിയത്.
Comments