എണ്‍പതുകളിലെ യുവത്വത്തിന്റെ റോള്‍മോഡലായിരുന്നു ആ പയ്യന്‍. അതുവരെയുള്ള നായക സങ്കല്‌പങ്ങളെയെല്ലാം തകിടം മറിച്ചു ആ പൊടിമീശക്കാരന്‍ സ്‌ത്രീഹൃദയങ്ങള്‍ കീഴടക്കി. മകനായും അനിയനായും കാമുകനായും അവന്‍ മലയാള സിനിമയുടെ ഒപ്പം നടന്നു. വണ്ണവും കുടവയറുമുള്ള നായകന്‍മാര്‍ക്കിടയില്‍ മെലിഞ്ഞ ശരീരവും നിഷ്‌കളങ്കമായ സംസാരവുമായി റഹ്‌മാന്‍ എന്ന ആ പയ്യന്‍ തരംഗമായി. പാട്ടും നൃത്തവും ഒക്കെയായി റഹ്‌മാന്‍ ഒരു ന്യൂജനറേഷന് തുടക്കമിടുകയായിരുന്നു. അന്ന് ആരോഗ്യകാര്യത്തിലൊന്നും അത്ര ശ്രദ്ധാലുവായിരുന്നില്ല റഹ്‌മാന്‍. എന്നാല്‍ ഇന്ന് ആരോഗ്യകാര്യത്തില്‍ അദേഹം വിട്ടുവീഴചകള്‍ക്ക് തയാറല്ല. ചെന്നൈ അണ്ണാനഗറിലെ ഫ്‌ളാറ്റിലിരുന്ന് പഴയ ടീനേജുകാരന്റെ അതേ ചുറുചുറുക്കോടെ റഹ്‌മാന്‍ അശ്വമേധത്തോട് സംസാരിച്ചു തുടങ്ങി.
പ്രായം ശരീരത്തെ തൊടാതിരിക്കാന്‍ വ്യായാമകാര്യത്തിലൊക്കെ ശ്രദ്ധിക്കാറുണ്ടോ?
ഞാന്‍ മദ്രാസില്‍ ഉള്ളപ്പോഴെല്ലാം ജിമ്മില്‍ പോകാറു്ണ്ട്. ര് മണിക്കൂറോളം അവിടെ ചെലവഴിക്കും. മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണ്. വര്‍ക്ക് ഔട്ട് ചെയ്യുന്ന കാര്യത്തില്‍ യാതൊരു നീക്കുപോക്കുകള്‍ക്കും ഞാന്‍ തയാറല്ല. മിനിമം 750 കാലറിവരെ ഒരു ദിവസം വ്യായാമങ്ങളിലൂടെ കുറയ്‌ക്കാന്‍ ശ്രമിക്കും. എന്തു കാലും വാങ്ങി കഴിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അത് ശരീരത്തില്‍നിന്നു പുറംതള്ളാനാണ് വിഷമം.
ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ബോഡി ബില്‍ഡിംഗിനോടാണല്ലോ താല്‌പര്യം?
അതുശരിയായ രീതിയല്ല. ബോഡി ഷെയിപ്പായതുകൊണ്ടു മാത്രമായില്ല. നമ്മുക്ക് ആവശ്യത്തിന് സ്‌റ്റാമിന കൂടി വേണം. ഓടുമ്പോഴും സെറ്റ്‌പ്പു കയറുമ്പോഴും കിതയ്‌ക്കാതിരിക്കാനുള്ള ശക്‌തി വേണം. കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ മാത്രമേ അത് ലഭിക്കൂ. ബോഡി ഷെയിപ്പ് ചെയ്യുന്നതിലുപരി. പരമാവധി ശരീരഭാരംകുറയ്‌ക്കാനാണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
മണിക്കൂറുകള്‍ തനിയെ ജിമ്മില്‍ വര്‍ക്ക്‌ഔട്ട് ചെയ്യുമ്പോള്‍ ബോറടി തോന്നാറില്ലേ?
ആന്ദകരമായി വേണം വര്‍ക്ക് ഔട്ട് ചെയ്യാന്‍. തനിയെ ചെയ്യുമ്പോഴാണ് മടി. സുഹൃത്തുക്കള്‍ക്കൊപ്പം ആകുമ്പോള്‍ ആ പ്രശ്‌നമില്ല. വെറുതെ
സംസാരിച്ചിരിക്കാനുള്ള സമയമായി ഇതിനെ കണകാക്കരുത്. വര്‍ക്ക് ഔട്ട് ചെയ്യാന്‍ താല്‌പര്യമുള്ള സൗഹൃദ കൂട്ടായ്‌മകള്‍ ഉണ്ടാക്കണം. അപ്പോള്‍
സന്തോഷത്തോടെ വ്യായാമം ചെയ്യാമെന്നതിലുപരി കോമ്പറ്റീഷന്‍ മെന്റാലിറ്റിയോടെ വ്യായാമം ചെയ്യാനുള്ള ആവേശവും നിറയും.
വണ്ണം കുറയ്‌ക്കാന്‍ സാലഡ് ഡയറ്റ് പരീക്ഷിക്കാറുണ്ടെന്നു കേട്ടു?
വണ്ണം കൂടുന്ന സമയത്ത് എല്ലാം ഒഴിവാക്കി സാലഡ് ഡയറ്റായിരിക്കും. പലര്‍ക്കും സാലഡ് ഡയറ്റ് എന്ന് കേള്‍ക്കുമ്പോള്‍ ബോറടിക്കും. തക്കാളിയും സവോളയും മാത്രമടങ്ങിയതല്ല സാലഡ്. പഴങ്ങളും പച്ചക്കറികളും ചേര്‍ത്ത് രുചികരമായ സാലഡ് തയാറാക്കാവുന്നതാണ്. ചെന്നെയില്‍
വൈവിധ്യമാര്‍ന്ന സാലഡ് റസ്‌റ്ററന്റുകള്‍ തന്നെയുണ്ട്. ഭാര്യ മെഹറുവും ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധാലുവാണ്. അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണം തയാറാക്കിത്തരും.
ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമായ രീതിയിലാണല്ലേ?
മൂന്നുനേരം ഭക്ഷണം കഴിയ്‌ക്കുന്ന രീതി മാറ്റി ആറ് തവണകളായി കുറശേ ഭക്ഷണം കഴിക്കുന്നതാണ് എന്റെ രീതി. ബ്രേക്ക് ഫാസ്‌റ്റിനും ലഞ്ചിനും ഇടയില്‍ ഒന്ന് ലഞ്ചിനും ചായക്കും ഇടയില്‍ ഒന്ന് ചായക്കും ഡിന്നറിനും ഇടയില്‍ ഒന്ന് എന്നിങ്ങനെയുള്ള ഭക്ഷണരീതി. കുറച്ചു കുറച്ചു കഴിച്ചാല്‍
വിശക്കുകയുമില്ല. ഇടനേരങ്ങളില്‍ സോയാബീന്‍സ് പുഴങ്ങിയതോ ഫ്രൂട്ട്‌സോ ആണ് എന്റെ സ്‌നാക്‌സ്.
സൗന്ദര്യ സംരക്ഷണത്തിലും വളരെയധികം ശ്രദ്ധിക്കാറുണ്ടെന്നു തോന്നുന്നു?
നല്ല ഭക്ഷണം കഴിച്ചാല്‍ മുഖത്തും ശരീരത്തിലും പ്രതിഫലിക്കും. ഞാന്‍ സൗന്ദര്യ സംരക്ഷണത്തിനു വേണ്ടി ഒന്നും ചെയ്യാറില്ല. സ്‌കിന്‍ ട്രൈ ആകുമ്പോള്‍ മാത്രമാണ് ക്രീമുകള്‍ പുരട്ടുന്നത്. കെമിക്കല്‍ അധികം അടങ്ങിയിയ സോപ്പുകള്‍ ഉപയോഗിക്കാറില്ല. ഇത് ചര്‍മത്തിന് വരള്‍ച്ച ഉണ്ടാക്കും. എന്റേത് ഓയിലി സ്‌കിന്നാണ്. അതിനനുസരിച്ചുള്ള സോപ്പും ഷാമ്പുവുമാണ് ഉപയോഗിക്കുന്നത്. മുഖത്ത് തേയ്‌ക്കാനുള്ള ഫേഷ്യല്‍ സോപ്പുകളാണ് ഉപയോഗിക്കുക. അതുപോലെ എന്റെ ചീപ്പ് എന്റെ മാത്രമായിരിക്കും. ആരെങ്കിലും ഒരു തവണ ഉപയോഗിച്ചാല്‍പോലും ഞാന്‍ ഉപയോഗിക്കാറില്ല.
പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണോ?
ഒരാളുടെ സാഹചര്യങ്ങളാണ് ടെന്‍ഷന്‍ അടിയ്‌ക്കുന്നതിന് കാരണം. ടെന്‍ഷന്‍ വന്നാല്‍ എനിക്ക് പെട്ടെന്ന് ദേഷ്യം വരും. പൊട്ടിത്തെറിക്കും. ഭാര്യയാണ് ആ സാഹചര്യങ്ങളെ തരണം ചെയ്യാന്‍ സഹായിക്കുന്നത്. തമാശകളിലൂടെ അവര്‍ എന്റെ മൂഡ് മാറ്റിയെടുക്കും.
അച്‌ഛനും മക്കളും നല്ല സുഹൃത്തുക്കളെപ്പോലെയാണല്ലോ? എങ്ങനെ അച്‌ഛന്റെ റോള്‍ ഇത്ര മനോഹരമാക്കുന്നു?
എന്റെ സ്‌കൂള്‍ ജീവിതം ബോഡിങിലായിരുന്നു. എന്റെ നന്മയ്‌ക്കു വേണ്ടിയാണ് അച്‌ഛനും അമ്മയും എന്നെ ബോഡിങില്‍ ചേര്‍ത്തത്. പക്ഷേ ആ ജീവിതം എനിക്ക് നഷ്‌ടപ്പെടുത്തിയ പല സന്തോഷങ്ങളും ഉണ്ട്. അതു മനസിലാക്കിയാണ് ഞാന്‍ എന്റെ കുട്ടികളെ വളര്‍ത്തുന്നത്. എന്തും പ്രശ്‌നങ്ങളും അവര്‍ക്കു ഞങ്ങളുടെ അടുത്ത് തുറന്നു പറയാനുള്ളത്ര സ്വാതന്ത്രം ഉണ്ട്. അതു ചെയ്യരുത് ഇതു ചെയ്യരുത് എന്ന നിയന്ത്രണങ്ങളില്ല.
തിരക്കുകള്‍ക്കിടയില്‍ മക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ എങ്ങനെയാണ് സമയം കണ്ടെത്തുന്നത്?
മക്കള്‍ക്കൊപ്പം സമയം ചെലവിടാനാണ് ഞാന്‍ പരമാവധി സമയം കണ്ടെത്തുന്നത്. ഇതുവരെ ഞാന്‍ ഒരു ഡ്രൈവറെ വച്ചിട്ടില്ല. കാരണം എന്റെ മക്കള്‍ സ്‌കൂളില്‍ പോകുന്നതു വരുന്നതും എന്റെ ഒപ്പമായിരിക്കണം. ആ സമയത്താണ് ഞങ്ങള്‍ കൂടുതല്‍ സംസാരിക്കുന്നത്. ആ നിമിഷങ്ങള്‍ ഞാന്‍ അവര്‍ക്കായി നീക്കിവയ്‌ക്കുന്നു. ഞായറാഴ്‌ച ഞങ്ങള്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ ഒരു ഗെറ്റ് ടുഗദര്‍ഉണ്ട്. മക്കള്‍ റുഷ്‌ദയും അലീഷയും ബന്ധങ്ങളുടെ മഹത്വം അറിഞ്ഞുതന്നെ വളരട്ടെ.
Comments