മുന്നണിരാഷ്ട്രീയത്തില്‍ എല്ലാവരും വേലിപ്പുറത്താണെന്ന മന്ത്രി പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന സമ്മര്‍ദ്ദ തന്ത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.ഇടതുപക്ഷത്തെക്ക് ചായില്ല എന്നു കുഞ്ഞാലിക്കുട്ടി പറയുന്നതും യുഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്നും പറയുന്നത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ ലീഗിനൊരു കണ്ണുണ്ട്.അടുത്തിടെ ഒരു മുതിര്‍ന്ന ലീഗ് നേതാവ് വയനാട് മണ്ഡലത്തിലെ പ്രതിനിധി എംഐ ഷാനവാസിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ അതിനു ഉദാഹരണം.പൊന്നാനി സീറ്റ് വച്ചുമാറുകയോ അതല്ലെങ്കില്‍ മൂന്നാമതൊരു സീറ്റായി വയനാട് പിടിച്ചെടുക്കുകയോ ചെയ്യാനാണ് ലീഗിന്‍റെ ഉദ്ദേശം.
കരിമണല്‍ ലോബിക്കെതിരെ കൊണ്ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കുഞ്ഞാലിക്കുട്ടിയെ കുറച്ചോന്നും അല്ല ചൊടിപ്പിച്ചത്. മന്ത്രിസഭാ യോഗത്തില്‍ മന്ത്രി ഷിബു ബേബി ജോണും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ഇതിന്‍റെ പേരില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. മന്ത്രിമാര്‍ എല്ലാവരും ഷിബു ബേബിജോണിനു അനുകൂലമായാണ് സംസാരിച്ചത്.
കുഞ്ഞാലിക്കുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള സൌഹൃദം ഏവര്‍ക്കും അറിയാവുന്നതാണ്.പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ നിന്ന് രക്ഷപ്പെട്ട അവസ്ഥയില്‍ ലീഗ് ഇടത്തോട്ടു ചാഞ്ഞുകൂടെന്നില്ല. പക്ഷെ യുഡിഎഫില്‍ അനുഭവിക്കുന്ന സുഖങ്ങള്‍ ഒരിക്കലും ലീഗിന് എല്‍ഡിഎഫില്‍ കിട്ടുകയും ഇല്ല.അതു മറ്റാരേക്കാളും കുഞ്ഞാലിക്കുട്ടിക്ക് നന്നായി അറിയാം.അതുകൊണ്ട് തന്നെയാണ് ലീഗ് സമ്മര്‍ദ്ദ തന്ത്രം പുറത്തെടുത്തത്.
ഇനി കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിലേക്ക്
" തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആരൊക്കെ എവിടെയൊക്കെ ഉണ്ടാകുമെന്ന് അറിയാം. ലീഗിന്റെ സ്റ്റാന്‍ഡില്‍ മാറ്റം വന്നിട്ടില്ല. ലീഗ് ഇപ്പോഴും യുഡിഎഫില്‍ ഉറച്ചു നില്‍ക്കുന്നു. യു.ഡി.എഫ് ശക്തമായിത്തന്നെയാണ് മുന്നോട്ടു പോകുന്നത്. യുഡിഎഫ് പ്രവര്‍ത്തനത്തെപ്പറ്റി ലീഗ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ഒറ്റച്ചാട്ടം ചാടും എന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം എന്നേയുള്ളൂ.
എല്‍ഡിഎഫിലേയ്ക്കു ലീഗ് പോവുകയാണെന്ന് ഒരു വക്താവും പറഞ്ഞിട്ടില്ല. ലീഗ് ചര്‍ച്ചകളായി പുറത്തുവന്നത് അര്‍ധ സത്യങ്ങള്‍ മാത്രം. കേരളത്തില്‍ മാത്രമേ എല്‍ഡിഎഫ്- യുഡിഎഫ് എന്ന ക്ലാരിറ്റിയുള്ളൂ. എല്‍ഡിഎഫില്‍ തൊഴിലാളി- മുതലാളി ബന്ധമേയുള്ളൂ. അനാവശ്യ വര്‍ത്തമനം കുറയ്ക്കണം. ആവശ്യമായത് മാത്രം പറയണം.
കരിമണല്‍ ഖനനത്തില്‍ നിലവില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കില്ല. ഇത് സര്‍ക്കാരിന്റെ നയപരമായ നിലപാടാണ്. എന്നാല്‍ കരിമണല്‍ വ്യവസായത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എല്ലാവര്‍ക്കും എത്തിച്ചു കൊടുക്കണം"
അര്‍ബുദത്തിന്റെ പേരില്‍ മലയാള സിനിമയില്‍ നിന്ന് അയിത്തം നേരിടേണ്ടിവന്ന കഥ കൊല്ലം തുളസി പറയുന്നു
Comments