സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട. തിരുവനന്തപുരം വിമാനത്താവളം വഴിയെത്തിയ യാത്രക്കാരനില്‍ നിന്നാണ് രണ്ട് കിലോ സ്വര്‍ണം പിടിച്ചെടുത്തത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി ഷംസുദ്ദീന് ബഷീറിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
ദുബായ്-തിരുവനന്തപുരം എമിറേറ്റ്സ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താനായിരുന്നു ശ്രമം. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ തെരച്ചിലിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.
Comments