മുസാഫര്‍നഗര്‍ കലാപത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള വിജ്ഞാപനം പിന്‍വലിക്കണമെന്ന് സുപ്രീംകോടതി.മുസ്ലിംകള്‍ എന്നതു തിരുത്തി കലാപത്തിനിരയായ എല്ലാ മതവിഭാഗത്തില്‍ പെട്ടവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന വിജ്ഞാപനം പുറത്തിറക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മുസാഫര്‍ നഗര്‍ കലാപത്തെ സംബന്ധിച്ച അന്വേഷണം സംസ്ഥാന പൊലീസില്‍ നിന്ന് സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്ന വിഷയത്തില്‍ സുപ്രീംകോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കലാപത്തില്‍ ഇരകളായ മുസ്ലിംകള്‍ക്ക് 90 കോടിയുടെ നഷ്ടപരിഹാരമാണ് വിജ്ഞാപനം ചെയ്തിരുന്നത്.
Comments