ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാനില്‍ നിന്നുമുള്ള ആദ്യചിത്രം ഐ.എസ്.ആര്.ഒ പുറത്ത് വിട്ടു. ആന്ധ്ര തീരത്തോടടുക്കുന്ന ഹെലന് ചുഴലിക്കാറ്റിന്‍്റെ ചിത്രമാണ് ഐ.എസ്.ആര്.ഒ പുറത്ത് വിട്ടത്. ഹെലന് ചുഴലിക്കാറ്റിന്‍്റെ തീവ്രത രേഖപ്പെടുത്തുന്ന നവംബര്‍ 19നെടുത്ത ചിത്രമാണ് മംഗള്‍യാനില്‍ നിന്നും ലഭിച്ചത്. ഇന്ത്യന്‍ ഉപഭൂഖണ്ഡവും ആഫ്രിക്കയുടെ ഭാഗങ്ങളും ഉള്‍പ്പെടുന്ന ആദ്യ സെറ്റ് ചിത്രങ്ങളാണ് ഐ.എസ്.ആര്.ഒക്ക് ലഭിച്ചത്. ഇതില്‍ ഒരു ചിത്രം മാത്രമാണ് പുറത്ത് വിട്ടിട്ടുള്ളത്. ഉപകരണത്തിന്‍െറ പ്രായോഗികക്ഷമത പരിശോധിക്കുന്നതിന്്റെ ഭാഗമായാണ് ചിത്രങ്ങള്‍ ലഭിച്ചത്.
Comments