ഉന്നത നേതാക്കളുമായി ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങളില്ലെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍. ബിജു രാധാകൃഷ്ണന്‍െറ അഭിഭാഷകന് ഉന്നയിച്ചത് തെറ്റായ കാര്യങ്ങളാണെന്നും സരിത പറഞ്ഞു.
തനിക്ക് പരാതികള്‍ ബോധിപ്പിക്കാനുണ്ടെന്നു സരിത സി.ജെ.എം കോടതിയില്‍ പറഞ്ഞു.പരാതികള്‍ അഭിഭാഷകന് മുഖേന ബോധിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. അഭിഭാഷകനുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന സരിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. പത്ത് മിനിറ്റ് സരിതയും അഭിഭാഷകനുമായി സംസാരിക്കാന്‍ കോടതി അനുവദിച്ചു.
Comments