You are Here : Home / എഴുത്തുപുര

വിഴിഞ്ഞം പദ്ധതി: പാരിസ്ഥിതിക അനുമതിക്കുള്ള തീരുമാനം രണ്ടാഴ്ചക്കകം

Text Size  

Story Dated: Saturday, November 23, 2013 10:46 hrs UTC

 

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതു സംബന്ധിച്ചുള്ള തീരുമാനം രണ്ടാഴ്ചക്കമുണ്ടാകുമെന്ന് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്‍്റെ വിദഗ്ധ സമിതി അറിയിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍്റെ അനില്‍ റസ്ദാന്‍ അധ്യക്ഷനായ വിദഗ്ദ്ധ സമിതി ഇതു സംബന്ധിച്ച തെളിവെടുപ്പ് പൂര്‍ത്തിയാക്കി. വിദഗ്ധ സമിതി തെളിവെടുപ്പിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുറമുഖ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം യോഗത്തില്‍ പങ്കെടുത്തിരുന്നു.

തീരദേശ നിയന്ത്രണ നിയമം ലംഘിച്ചാണ് തുറമുഖ പ്രദേശത്ത് റോഡ് നിര്‍മിച്ചതെന്നു കാണിച്ച് റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ പരാതി സമിതി തള്ളിക്കളഞ്ഞു.
പദ്ധതിക്ക് എതിരായും അനുകൂലമായും ലഭിച്ച അഭിപ്രായങ്ങള്‍ പരിശോധിച്ച ശേഷമാകും സമിതി അന്തിമ തീരുമാനമെടുക്കുക. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.