സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരും മന്ത്രിമാരുമായുള്ള വീഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്ക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സരിത കൊടുക്കുന്ന കേസിനെ നേരിടാന്‍ തനിക്ക് അറിയാം. സ്ത്രീത്വമുള്ളവരാണ് സ്ത്രീത്വത്തെക്കുറിച്ച് പറയേണ്ടത്. താന്‍ ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കേസ് പുറത്തുകൊണ്ടുവരാനാണ് ശ്രമിച്ചതെന്നും വി.എസ് പറഞ്ഞു. പി.കെ കുഞ്ഞാലികുട്ടി സെക്സ് റാക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ആളാണെന്നും വി.എസ് ആരോപിച്ചു.മുസ്ലിം ലീഗ് വര്‍ഗീയ സംഘടനയാണ്. ലീഗുമായുള്ള ഒരു കൂട്ടുകെട്ടിനും ഇടതു മുന്നണി തയാറല്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
Comments