കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ദുര്‍ബലമെന്ന് ചൂണ്ടിക്കാട്ടിയ 123 വില്ളേജുകളിലെയും ഖനന പ്രവര്‍ത്തനം നിര്‍ത്താന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നടപടി തുടങ്ങി. ഇതുസംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച വകുപ്പിന്‍െറ എല്ലാ ജില്ലാ ഓഫിസുകള്‍ക്കും ലഭിച്ചു. വെട്ടുകല്ല്, കരിങ്കല്ല്, മണല്‍ ഖനനം എന്നിവയാണ് നിലക്കുക. ഗാര്‍ഹിക ആവശ്യത്തിന് മണ്ണുനീക്കാന്‍ കര്‍ശന ഉപാധികളോടെ അനുമതി ലഭിക്കും.
റിപ്പോര്‍ട്ടില്‍ പറയുന്ന പ്രദേശങ്ങളില്‍ പുതിയ പാറമടകള്‍ക്ക് അനുമതി നല്‍കരുതെന്ന് ഉത്തരവില്‍ പറയുന്നു. പെര്‍മിറ്റ് കാലാവധി തീരുന്നവക്ക് പുതുക്കി നല്‍കില്ല. നിലവില്‍ ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള പെര്‍മിറ്റുകള്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ക്രഷറുകള്‍ക്ക് നല്‍കിയിട്ടുണ്ട്. പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ അഞ്ച് വര്‍ഷത്തിനകം പൂര്‍ണമായി നിര്‍ത്തണമെന്നാണ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റികള്‍ നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ച് 2018ല്‍ കാലാവധി നോക്കാതെ എല്ലാ പാറമടകളുടെയും ക്രഷറുകളുടെയും പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും.
Comments