വിദേശത്തുനിന്ന് കോടികളുടെ സ്വര്‍ണക്കടത്ത് നടത്തിയ കേസുകളുടെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം. പിടിക്കപ്പെട്ടവര്‍ തങ്ങളുമായി ബന്ധമുള്ള ഉന്നതരുടെ പേരുവിവരം വെളിപ്പെടുത്തിയതോടെയാണ് കേസുകളുടെ അന്വേഷണം തന്ത്രപൂര്‍വം അവസാനിപ്പിക്കാന്‍ അന്വേഷണസംഘത്തിനുമേല്‍ സമ്മര്‍ദം മുറുകുന്നത്. കസ്റ്റംസിലെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിലെയും ഉന്നതരും ഇതിന് സഹായകമായ നിലപാടാണ് സ്വീകരിക്കുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിമാനത്താവളങ്ങള്‍ വഴി കോടികളുടെ സ്വര്‍ണം കടത്തിയ കേസില്‍ പിടിക്കപ്പെട്ടവര്‍ ഭരണകക്ഷി നേതാക്കളടക്കമുള്ള ഉന്നതരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കുന്നു. കസ്റ്റംസിലെയും ഡി.ആര്.ഐയിലെയും ഉന്നതരുടെ പേരുവിവരങ്ങള്‍ പുറത്തുവരുന്നതില്‍ അവയിലെ ഉദ്യോഗസ്ഥര്‍ അസ്വസ്ഥത പ്രകടിപ്പിച്ചതായാണ് വിവരം. ഏതുവിധേനയും കേസില്‍ പ്രതികള്‍ക്ക് സഹായകമാംവിധം എഫ്.ഐ.ആര് നല്കി അന്വേഷണം അവസാനിപ്പിക്കാനും തിരക്കിട്ട നീക്കങ്ങളാണ് ഉന്നതതലത്തില്‍ നടക്കുന്നത്.
Comments