ആണവ പദ്ധതികള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ഇറാനും ആറ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും തമ്മില്‍ ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണ. ധാരണപ്രകാരം ഇറാന് ആണവ പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും. പകരം ഇറാന്‍്റെ മേലുള്ള ഉപരോധം വിവിധ രാജ്യങ്ങള്‍ അവസാനിപ്പിക്കും.
ഇറാന്‍്റെ ആണവ പ്രതിസന്ധി പരിഹരിക്കുന്നതിന് യൂറോപ്യന്‍ യൂണിയന് നയതന്ത്ര പ്രതിനിധിയുടെ മധ്യസ്ഥതയില്‍ നാലു ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയുണ്ടായത്. അമേരിക്ക, റഷ്യ, ബ്രിട്ടണ്, ചൈന, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും നയതന്ത്ര പ്രതിനിധികളുമാണ് ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.
Comments